ഉത്തർപ്രദേശിൽ പൊലീസുകാരന്റെ കൊലപാതകത്തിലെ പ്രതിയെ വെടിവച്ചുകൊന്നു

ഉത്തർപ്രദേശിൽ പൊലീസുകാരന്റെ കൊലപാതകത്തിലെ പ്രതികളിൽ ഒരാളെ വെടിവച്ചുകൊന്നു. പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്.

ഉത്തർപ്രദേശിലെ കാസ്ഖഞ്ച ജില്ലയിൽ ചൊവ്വാഴ്ച രാത്രിയാണ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടത്. കോൺസ്റ്റബിൾ ദേവേന്ദ്രയാണ് മരിച്ചത്. അനധികൃതമായി നടത്തിവന്ന മദ്യ നിർമാണ ശാലയിൽ റെയ്ഡിന് എത്തിയപ്പോഴാണ് അക്രമി സംഘം പൊലീസിനെ ആക്രമിച്ചത്. സബ് ഇൻസ്‌പെക്ടർ അശോകിന് ഗുരുതരമായി പരുക്കേറ്റിരുന്നു.

Read Also : മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാഗതം ചെയ്ത് രമേശ് ചെന്നിത്തല

സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചതനുസരിച്ച് വൻ പൊലീസ് സന്നാഹം സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് നടന്ന ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കി.

Story Highlights – Prime accused in Kasganj cop killing shot dead in encounter with police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top