ഹിറ്റ് വ്‌ളോഗർക്ക് പുരസ്‌കാരം; ട്വന്റിഫോർ സോഷ്യൽ മീഡിയ അവാർഡ് വോട്ടിംഗ് ആരംഭിച്ചു

24 social media awards

സോഷ്യൽ മീഡിയയിൽ തിളങ്ങുന്ന പ്രതിഭകൾക്കായി ട്വന്റിഫോർ ന്യൂസ് പുരസ്‌കാര ചടങ്ങ് ഒരുക്കുന്നു. നവമാധ്യമങ്ങളെ വ്‌ളോഗർമാരെ ‘ട്വന്റിഫോർ സോഷ്യൽ മീഡിയ’ പുരസ്‌കാരമാണ് കാത്തിരിക്കുന്നത്.

പതിനൊന്ന് വിഭാഗങ്ങളിലായി നൽകുന്ന അവാർഡുകൾ തെരഞ്ഞെടുക്കുവാൻ പ്രേക്ഷകർക്കും അവസരം ഉണ്ട്. twentyfournews.com/voting എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് പ്രേക്ഷകരുടെ ഇഷ്ടപ്പെട്ട സോഷ്യൽ മീഡിയ വ്‌ളോഗർക്ക് വോട്ടുചെയ്യാവുന്നതാണ്.

യാത്ര, ടെക്ക്‌നോളജി, ലൈഫ്‌സ്റ്റൈൽ, വിനോദം, സാഹസികം, ഭക്ഷണം, അൺബോക്‌സിംഗ്, വാഹനം, കപ്പിൾ വ്‌ളോഗർ, ചൈൽഡ് വ്‌ളോഗർ, സോഷ്യൽ മീഡിയ ഇൻഫഌവൻസർ എന്നിങ്ങനെയുള്ള പതിനൊന്ന് വിഭാഗങ്ങളിലായി നിങ്ങളുടെ പ്രിയപ്പെട്ട വ്‌ളോഗറെ അതത് വിഭാഗങ്ങൾക്കനുസരിച്ച് നോമിനേറ്റ് ചെയ്യാം. ഈ പതിനൊന്ന് വിഭാഗത്തിലും പ്രേക്ഷകർക്ക് വോട്ട് ചെയ്യാൻ സാധിക്കും. വാട്ട് ചെയ്യുമ്പോൾ വ്‌ളോഗറുടെ യൂട്യൂബ് ചാനൽ/ ഫേസ്ബുക്ക് പേജ് എന്നിവയുടെ പേരാണ് നൽകേണ്ടത്. നിങ്ങളുടെ പേര് വിവരം ഉപയോഗിച്ച് ഒരിക്കൽ മാത്രമേ വോട്ട് ചെയ്യാൻ സാധിക്കുകയുള്ളു. ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന വ്‌ളോഗർക്കാക്കും പുരസ്‌കാരം.

Story Highlights – 24 social media awards

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top