നിയമസഭാ തെരഞ്ഞെടുപ്പ്; എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കം

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍ഡിഎയില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് തുടക്കമായി. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകള്‍ ആവശ്യപ്പെട്ട് ബിഡിജെഎസ് രംഗത്തെത്തിയിട്ടുണ്ട്. പ്രധാന സഖ്യകക്ഷിയെന്ന നിലയില്‍ ബിഡിജെഎസുമായാണ് ആദ്യഘട്ട ചര്‍ച്ചകള്‍ നടക്കുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകള്‍ വേണമെന്നും ആവശ്യമെങ്കില്‍ സീറ്റ് വച്ചുമാറാന്‍ തയാറാണെന്നും ബിഡിജെഎസ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നേരത്തെ ബിഡിജെഎസ് മത്സരിച്ച പല മുന്‍നിര സീറ്റുകളും ബിജെപി ഏറ്റെടുക്കുമെന്നാണ് വിവരം. കോവളം, തിരുവല്ല, കരുനാഗപ്പള്ളി, കൊടുങ്ങല്ലൂര്‍ സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ ആദ്യഘട്ട പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
Read Also : നിയമസഭാ തെരഞ്ഞെടുപ്പ്; സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന് ചേരും
അതേസമയം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ് യാത്രയ്ക്ക് ബിജെപി തയാറെടുത്തു. വിജയ് യാത്ര ഫെബ്രുവരി 21ന് ആരംഭിക്കും. യോഗി ആദിത്യനാഥ്, അമിത് ഷാ അടക്കമുള്ള ബിജെപിയുടെ താര പ്രചാരകര്‍ യാത്രയുടെ ഭാഗമാകും. അധ്യക്ഷനായ ശേഷം കെ സുരേന്ദ്രന്‍ നയിക്കുന്ന ആദ്യ കേരള യാത്രയ്ക്ക് 100 കേന്ദ്രങ്ങളില്‍ വലിയ പൊതുസമ്മേളനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കേന്ദ്രത്തിലെ താരപ്രചാരകര്‍, കേന്ദ്ര മന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. ഇതിനിടെ ജനകീയ പ്രകടന പത്രിക തയാറാക്കുന്നതിനായി പൊതുജനങ്ങളില്‍ നിന്ന് ബിജെപി അഭിപ്രായം തേടും. ഫെബ്രുവരി 20 വരെ 140 മണ്ഡല കേന്ദ്രങ്ങളില്‍ നിര്‍ദേശം സ്വീകരിക്കും. 13, 14 തീയതികളില്‍ മഹാഗൃഹസമ്പര്‍ക്കവും ക്രമീകരിച്ചിട്ടുണ്ട്.
Story Highlights – nda, bjp, bdjs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here