Advertisement

കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ; അന്തിമ തീരുമാനം ദേശീയ നേതൃത്വത്തിന്റേതെന്ന് ടി. പി പീതാംബരൻ

February 11, 2021
Google News 2 minutes Read

എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിച്ച് നേതാക്കൾ. പാർട്ടിയുടെ ഭാ​ഗമാകാൻ കോൺ​ഗ്രസ് സ്വാ​ഗതം ചെയ്തത് നല്ല കാര്യമെന്ന് മാണി. സി. കാപ്പൻ പറഞ്ഞു. മുന്നണി മാറ്റം ഉൾപ്പെടെ വിവാദ വിഷയങ്ങളിൽ പ്രതികരിക്കാൻ മാണി. സി. കാപ്പൻ തയ്യാറായില്ല.

വിവാദ വിഷയങ്ങളിൽ ഉൾപ്പെടെ അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊള്ളുമെന്ന് എൻസിപി സംസ്ഥാന അധ്യക്ഷൻ ടി. പി പീതാംബരൻ പറഞ്ഞു. ഇക്കാര്യത്തിൽ തീരുമാനം നാളെ വൈകിട്ടോടെ ഉണ്ടാകും. നാല് സീറ്റുകൾ വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്നും ടി. പി പീതാംബരൻ വ്യക്തമാക്കി.

ജോസ് കെ മാണി എൽഡിഎഫിൽ എത്തിയതിന് പിന്നാലെ പാലാ സീറ്റിനെ ചൊല്ലി ഉണ്ടായ പ്രശ്‌നങ്ങളാണ് പുതിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായത്. പാലാ സീറ്റ് വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിൽ മാണി. സി. കാപ്പൻ ഉറച്ചു നിന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് വ്യക്തമാക്കി ടി. പി പീതാംബരനും രംഗത്തെത്തി. വിഷയത്തിൽ ദേശീയ അധ്യക്ഷൻ ശരദ് പവാറും ഇടപെട്ടു. അതിനിടെ മാണി. സി. കാപ്പൻ യുഡിഎഫിലേയ്ക്ക് പോകുമെന്ന അഭ്യൂഹങ്ങളും ഉയർന്നു. പാലാ സീറ്റ് നൽകാൻ കഴിയില്ലെന്ന നിലപാട് എൽഡിഎഫ് ഔദ്യോഗികമായി അറിയിച്ചതോടെ എൻസിപി നിലപാട് കടുപ്പിച്ചു. ഇതിന് തൊട്ടുപിന്നാലെ മാണി. സി. കാപ്പനെ യുഡിഎഫിലേയ്ക്ക് സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോൺ​ഗ്രസിന്റെ ഭാ​ഗമാകാൻ ക്ഷണിച്ച് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും രം​ഗത്തെത്തിയിരുന്നു.

Read Also : മാണി. സി. കാപ്പൻ തയാറായാൽ പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാം; സ്വാ​ഗതം ചെയ്ത് മുല്ലപ്പള്ളി രാമചന്ദ്രൻ

Story Highlights – T P Peethambaran, NCP, Mani C Kappan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here