അപ്രോച്ച് റോഡില്ലാതെ തൊടുപുഴ മാരിക്കലിംഗ് പാലം

പണി പൂര്‍ത്തിയായി അഞ്ച് വര്‍ഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡില്ലാതെ ഇടുക്കി തൊടുപുഴ മാരിക്കലിംഗ് പാലം. സ്ഥലം വിട്ടുനല്‍കാന്‍ നാട്ടുകാര്‍ തയാറാണെങ്കിലും അധികൃതര്‍ മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. നാല് കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണ ചെലവ്.
നാല് കോടി രൂപ മുടക്കി തൊടുപുഴയാറിന് കുറുകെയാണ് കാഞ്ഞിരമറ്റം പാലം നിര്‍മിച്ചിരിക്കുന്നത്. തൊടുപുഴ ടൗണിലെ തിരക്ക് കുറയ്ക്കാന്‍ സഹായകമായ പദ്ധതി പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരും നഗരസഭയും നടപടി എടുക്കുന്നില്ല.
Read Also : തൊടുപുഴ നഗരസഭയിൽ യുഡിഎഫ്-ബിജെപി പരസ്യ കൂട്ടുകെട്ട്
കാഞ്ഞിരമറ്റത്തെയും മാരിയില്‍ കടവിനെയും ബന്ധിപ്പിക്കുന്നതാണ് പാലം. എന്നാല്‍ പാലം കയറി അക്കരെ എത്തിയാല്‍ അവിടെ വഴി തീരും. പിന്നെ നടന്ന് താത്കാലികമായുണ്ടാക്കിയ പടികളിറങ്ങി മറുകരയിലെത്തണം.
200 മീറ്റര്‍ നീളത്തിലാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. ന്യായമായ വില നല്‍കിയാല്‍ സ്ഥലം വിട്ടുനല്‍കാമെന്ന് ഉടമസ്ഥര്‍ അറിയിച്ചെങ്കിലും സ്ഥലമേറ്റെടുക്കാനൊ വഴിവെട്ടാനൊ നടപടി ഉണ്ടായിട്ടില്ല.
Story Highlights – bridge, idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here