ഡോളര്‍ കടത്ത് കേസ്; സാമ്പത്തിക ഉറവിടത്തില്‍ അന്വേഷണവുമായി എന്‍ഫോഴ്‌സ്‌മെന്റ്

enforcement directorate

ഡോളര്‍ കടത്ത് കേസില്‍ സാമ്പത്തിക ഉറവിടം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. യുഎഇ കോണ്‍സുലേറ്റ് ഫിനാന്‍സ് മേധാവി ഖാലിദ് കടത്തിയ 1.9 ലക്ഷം ഡോളറിനെപ്പറ്റിയാണ് അന്വേഷണം നടത്തുക.

ബംഗളൂരുവിലെ വിദേശ വ്യവസായി ലഫീര്‍ മുഹമ്മദിന്റെ സ്ഥാപനത്തിലെ റെയ്ഡില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നും ഇ ഡി. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇ ഡി കസ്റ്റംസില്‍ നിന്ന് തേടിയിട്ടുണ്ട്. ഡോളര്‍ കടത്ത് കേസില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ഇ ഡി നിഗമനം. സംശയാടിസ്ഥാനത്തില്‍ ചിലരെ ചോദ്യം ചെയ്യും.

Story Highlights – dollar smuggling case, enforcement directorate

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top