ഐപിഎൽ കളിക്കാൻ ആഗ്രഹമുണ്ട്: ജോ റൂട്ട്

IPL season Joe Root

തനിക്ക് ഐപിഎൽ കളിക്കാൻ അതിയായ ആഗ്രഹമുണ്ടെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്. കരിയറിലെ ഏതെങ്കിലും ഒരു സമയത്ത് ഐപിഎൽ കളിക്കണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് റൂട്ട് മനസ്സു തുറന്നത്.

“കരിയറിലെ ഏതെങ്കിലും ഒരു സമയത്ത്, ഒരു ഐപിഎൽ സീസണിൻ്റെ ഭാഗമാവാൻ അതിയായ ആഗ്രഹമുണ്ട്. ഭാഗ്യവശാൽ, ഒന്നിലധികം സീസണുകൾ ലഭിക്കുമെന്ന് കരുതുന്നു. ഭാഗമാവാനും എക്സ്പീരിയൻസ് ചെയ്യാനും ആഗ്രഹിക്കുന്ന ഒന്നാണ് അത്.”- റൂട്ട് പറഞ്ഞു.

Read Also : ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ്; നാല് മാറ്റങ്ങളുമായി ഇംഗ്ലണ്ട്

അതേസമയം, ഈ മാസം 18നു നടക്കുന്ന ലേലത്തിൽ റൂട്ട് രജിസ്റ്റർ ചെയ്തിട്ടില്ല. “ഇക്കൊല്ലത്തെ, രാജ്യാന്തര ക്രിക്കറ്റും ടെസ്റ്റ് ക്രിക്കറ്റും ഒരുപാടുണ്ട്. അതുകൊണ്ട് തന്നെ, ഇത് ഐപിഎൽ ലേലത്തിൽ പേര് രജിസ്റ്റർ ചെയ്യാൻ പറ്റിയ സമയമായി എനിക്ക് തോന്നിയില്ല. ഐപിഎലിന് ഒരുപാട് എനർജി ആവശ്യമുണ്ട്. അത് നൽകാൻ എനിക്ക് കഴിഞ്ഞേക്കില്ല. അടുത്ത വർഷം ചിലപ്പോൾ ലേലത്തിലെങ്കിലും പങ്കെടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.”- റൂട്ട് പറഞ്ഞു.

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ നാല് മാറ്റങ്ങളാണ് ഇംഗ്ലണ്ട് വരുത്തിയത്. റൊട്ടേഷൻ പോളിസി അനുസരിച്ച് ജെയിംസ് ആൻഡേഴ്സൺ, ജോസ് ബട്‌ലർ, ഡോം ബെസ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ജോഫ്ര ആർച്ചർ പരുക്കേറ്റ് പുറത്തായി. സ്റ്റുവർട്ട് ബ്രോഡ്, ബെൻ ഫോക്സ്, മൊയീൻ അലി, ക്രിസ് വോക്സ് എന്നിവരാണ് പകരം എത്തിയ നാലു താരങ്ങൾ. 12ആമനായി ഒലി സ്റ്റോണും ടീമിൽ ഉൾപ്പെട്ടു. ഫെബ്രുവരി 13ന് ചെന്നൈയിലാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് 1-0നു മുന്നിലാണ്.

Story Highlights – I am desperate to be a part of an IPL season: Joe Root

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top