ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ്; നാല് മാറ്റങ്ങളുമായി ഇംഗ്ലണ്ട്

Second Test England changes

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ നാല് മാറ്റങ്ങളുമായി ഇംഗ്ലണ്ട്. റൊട്ടേഷൻ പോളിസി അനുസരിച്ച് ജെയിംസ് ആൻഡേഴ്സൺ, ജോസ് ബട്‌ലർ, ഡോം ബെസ് എന്നിവർക്ക് വിശ്രമം അനുവദിച്ചപ്പോൾ ജോഫ്ര ആർച്ചർ പരുക്കേറ്റ് പുറത്തായി. സ്റ്റുവർട്ട് ബ്രോഡ്, ബെൻ ഫോക്സ്, മൊയീൻ അലി, ക്രിസ് വോക്സ് എന്നിവരാണ് പകരം എത്തിയ നാലു താരങ്ങൾ. 12ആമനായി ഒലി സ്റ്റോണും ടീമിൽ ഉൾപ്പെട്ടു.

ഫെബ്രുവരി 13ന് ചെന്നൈയിലാണ് മത്സരം ആരംഭിക്കുക. നാല് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇംഗ്ലണ്ട് 1-0നു മുന്നിലാണ്.

Read Also : രണ്ടാം ടെസ്റ്റിൽ നിന്ന് ജോഫ്ര ആർച്ചർ പുറത്ത്

ടെസ്റ്റിൽ 227 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 50 റൺസ് നേടി.

Story Highlights – Second Test against India; England with four changes

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top