രണ്ടാം ടെസ്റ്റിൽ നിന്ന് ജോഫ്ര ആർച്ചർ പുറത്ത്

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിൽ നിന്ന് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ പുറത്ത്. മുട്ടിന് ഇഞ്ചക്ഷൻ എടുത്ത സാഹചര്യത്തിലാണ് ആർച്ചർ പുറത്തായത്. വാർത്താകുറിപ്പിലൂടെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് വാർത്ത പുറത്തുവിട്ടത്. ആർച്ചറിനു പകരം സ്റ്റുവർട്ട് ബ്രോഡ് ടീമിലെത്താനാണ് സാധ്യത.
ശനിയാഴ്ച മുതൽ ആരംഭിക്കുന്ന മത്സരത്തിൽ നിന്നാണ് ആർച്ചർ പുറത്തായത്. ആദ്യ മത്സരം നടന്ന ചെന്നൈയിൽ തന്നെയാണ് രണ്ടാം മത്സരവും നടക്കുക. അതേസമയം, അഹ്മദാബാദിൽ നടക്കുന്ന മൂന്നാം ടെസ്റ്റിൽ ആർച്ചർ മടങ്ങി എത്തിയേക്കുമെന്ന് ഇസിബിയുടെ വാർത്താകുറിപ്പിൽ പറയുന്നു.
Read Also : ചെന്നൈയിലേത് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പിച്ച്; വിമർശിച്ച് ജോഫ്ര ആർച്ചർ
നേരത്തെ, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആദ്യ ടെസ്റ്റ് മത്സരം നടന്ന ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ചിനെ വിമർശിച്ച് ആർച്ചർ രംഗത്തെത്തിയിരുന്നു. ചെന്നൈയിലേത് താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പിച്ചായിരുന്നു എന്നാണ് താരം പറഞ്ഞത്. ഡെയിലി മെയിലിൽ എഴുതിയ കോളത്തിലാണ് ആർച്ചർ എംഎ ചിദംബരം സ്റ്റേഡിയത്തിലെ പിച്ചിനെതിരെ രംഗത്തെത്തിയത്.
മത്സരത്തിനൊരുക്കിയ പിച്ച് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനു പോലും പിച്ച് ഒരുക്കിയിട്ടില്ലാത്ത ക്യുറേറ്ററിനെയാണ് ബിസിസിഐ ജോലി ഏല്പിച്ചത്. ആദ്യ രണ്ട് ദിവസം ഫ്ലാറ്റ് ആയിരുന്ന പിച്ച് പിന്നീടുള്ള ദിവസങ്ങളിൽ വളരെ മോശമയൈ. അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അതിൽ നിന്ന് മുതലെടുക്കുകയും ചെയ്തു.
Story Highlights – England pacer Jofra Archer ruled out of second Test against India
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here