ചെന്നൈയിലേത് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പിച്ച്; വിമർശിച്ച് ജോഫ്ര ആർച്ചർ

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആദ്യ ടെസ്റ്റ് മത്സരം നടന്ന ചെപ്പോക്ക് സ്റ്റേഡിയത്തിലെ പിച്ചിനെ വിമർശിച്ച് ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചർ. ചെന്നൈയിലേത് താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പിച്ചായിരുന്നു എന്നാണ് താരം പറഞ്ഞത്. ഡെയിലി മെയിലിൽ എഴുതിയ കോളത്തിലാണ് ആർച്ചർ എംഎ ചിദംബരം സ്റ്റേഡിയത്തിലെ പിച്ചിനെതിരെ രംഗത്തെത്തിയത്.
“അഞ്ചാം ദിനം, ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം പിച്ചായിരുന്നു അത്. ഓറഞ്ച് നിറമായിരുന്നു പിച്ചിന്. ബൗളർമാരെ സഹായിക്കുന്ന പരുപരുപ്പ് ഉണ്ടായിരുന്നു. അഞ്ചാം ദിനം 9 വിക്കറ്റ് തേടിയിറങ്ങിയ ഞങ്ങൾക്ക് അത് ഏറെ സഹായകമായി. വിക്കറ്റുകൾ വീഴ്ത്താമെന്ന് എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു.”- ആർച്ചർ കുറിച്ചു.
Read Also : രണ്ടാം ടെസ്റ്റിൽ ആൻഡേഴ്സണ് വിശ്രമം അനുവദിച്ചേക്കും; ബ്രോഡ് ടീമിലെത്താൻ സാധ്യത
മത്സരത്തിനൊരുക്കിയ പിച്ച് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു. ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരത്തിനു പോലും പിച്ച് ഒരുക്കിയിട്ടില്ലാത്ത ക്യുറേറ്ററിനെയാണ് ബിസിസിഐ ജോലി ഏല്പിച്ചത്. ആദ്യ രണ്ട് ദിവസം ഫ്ലാറ്റ് ആയിരുന്ന പിച്ച് പിന്നീടുള്ള ദിവസങ്ങളിൽ വളരെ മോശമയൈ. അതുകൊണ്ട് തന്നെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് അതിൽ നിന്ന് മുതലെടുക്കുകയും ചെയ്തു.
ടെസ്റ്റിൽ 227 റൺസിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. 420 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 192 റൺസിനു പുറത്താവുകയായിരുന്നു. ജാക്ക് ലീച്ച് നാല് വിക്കറ്റ് വീഴ്ത്തി. ജെയിംസ് ആൻഡേഴ്സണ് മൂന്ന് വിക്കറ്റുണ്ട്. 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. ശുഭ്മൻ ഗിൽ 50 റൺസ് നേടി.
Story Highlights – Jofra Archer criticizes Chennai pitch
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here