രണ്ടാം ടെസ്റ്റിൽ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണം: പ്രഗ്യാൻ ഓജ

Kuldeep Yadav Pragyan Ojha

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ചൈനാമാൻ ബൗളർ കുൽദീപ് യാദവിനെ ടീമിൽ ഉൾപ്പെടുത്തണം എന്ന് മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജ. ആദ്യ ദിനം മുതൽ സ്പിന്നിനെ പിന്തുണയ്ക്കുന്ന പിച്ചിൽ കുൽദീപ് ഒരു മുതൽക്കൂട്ട് ആവുമെന്നും ഓജ പറഞ്ഞു. നാളെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കുക.

“എല്ലാവരും പറയുന്നതു പോലെ ആദ്യ ദിനം മുതൽ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ച് ആണെങ്കിൽ കുൽദീപിന് ചലനമുണ്ടാക്കാൻ കഴിയും. അതുകൊണ്ട് തന്നെ കുൽദീപ് ഒരു മുതൽക്കൂട്ടാവും. കാരണം, ഒരു റിസ്റ്റ് സ്പിന്നർ എപ്പോഴും വിക്കറ്റെടുക്കുന്ന താരമാണ്. ഒരുപാട് വേരിയേഷനുകൾ ഉള്ള ബൗളറാണ് കുൽദീപ്.”- ഓജ പറഞ്ഞു.

ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിൽ രാവിലെ 9.30 മുതലാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരത്തിൽ പരാജയപ്പെട്ടതുകൊണ്ട് തന്നെ ഇന്ത്യക്ക് ഈ മത്സരത്തിൽ വിജയം അനിവാര്യമാണ്. ഈ മത്സരത്തിൽ കൂടി പരാജയപ്പെട്ടാൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ സ്ഥാനവും ഇന്ത്യക്ക് നഷ്ടമാവും. മത്സരം കാണാൻ സ്റ്റേഡിയത്തിൽ കാണികളുണ്ടാവും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം. 50 ശതമാനം കാണികളെയാണ് ബിസിസിഐ അനുവദിച്ചിരിക്കുന്നത്.

Story Highlights – Kuldeep Yadav can be a big asset Pragyan Ojha

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top