രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു

രാജ്യത്ത് പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 30 പൈസയും ഡീസൽ ലിറ്ററിന് 38 പൈസയുമാണ് വർധിപ്പിച്ചത്. എറണാകുളത്ത് പെട്രോൾ വില ലിറ്ററിന് 88.60രൂപയും ഡീസലിന് 83.4 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോളിന് 90.39 രൂപയും ഡീസലിന് 84.50 രൂപയുമായി.

സംസ്ഥാനത്ത് തുടർച്ചയായ അഞ്ചാം ദിവസമാണ് ഇന്ധന വില വർധിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 49 പൈസയും ഡീസലിന് ഒരു രൂപ 69 പൈസയുമാണ് കൂട്ടിയത്. ഈ വർഷം ഇതുവരെ പെട്രോളിന് 4.71 രൂപയുടെയും ഡീസലിന് 5.10 രൂപയുടെയും വർധനയാണ് രേഖപ്പെടുത്തിയത്.

Story Highlights – petrol, Diesel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top