Advertisement

കേന്ദ്ര സര്‍വെ പ്രകാരം വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തില്‍: കെ എന്‍ ബാലഗോപാല്‍

May 22, 2022
Google News 2 minutes Read

കേന്ദ്ര സര്‍വെ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് വിലക്കയറ്റം കേരളത്തിലാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. വിലക്കയറ്റം തടയാന്‍ കഴിഞ്ഞ വര്‍ഷം നാലായിരം കോടി രൂപ സര്‍ക്കാര്‍ നല്‍കിയെന്നും ധനമന്ത്രി പറഞ്ഞു. വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്താന്‍ കേന്ദ്രത്തിന്റെ സഹകരണം കൂടിയേ തീരൂവെന്നും ധനമന്ത്രി വ്യക്തമാക്കി.

ഇന്ധനവിലയിലെ സംസ്ഥാന നികുതി സ്വാഭാവികമായി കുറഞ്ഞതല്ലെന്നും സര്‍ക്കാര്‍ കുറച്ചത് തന്നെയാണെന്നും ധനമന്ത്രി വ്യക്തമാക്കി. പിണറായി സര്‍ക്കാര്‍ നികുതി കുറച്ചിട്ടുണ്ട്. തെറ്റായ പ്രചരണങ്ങള്‍ക്ക് കണക്കുകള്‍ മറുപടി പറയുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ പെട്രോള്‍ നികുതി 2.41 രൂപയും ഡീസല്‍ നികുതി 1.30 രൂപയുമാണ് കുറയുകയെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോള്‍ ലിറ്ററിന് 10.40 രൂപയും ഡീസലിന് 7.35 രൂപയും കുറഞ്ഞിരുന്നു.

കടുത്ത പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില കുറച്ചത്. പെട്രോള്‍ ലിറ്ററിന് 9.50 രൂപയും ഡീസലിന് 7 രൂപയുമാണ് കുറച്ചത്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം അറിയിച്ചത്.

Story Highlights: Inflation is lowest in Kerala says fm kn balagopal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here