വെളുത്തുള്ളി നിമിഷനേരങ്ങൾക്കുള്ളിൽ തോല് പൊളിക്കാം; ‘വൈറൽ ഹാക്ക്’ ഇതിനോടകം കണ്ടത് ദശലക്ഷങ്ങൾ

garlic peeling viral hack

സോഷ്യൽ മീഡിയയിലെ വൈറൽ ഹാക്ക് പേജുകളുടെ ഇഷ്ട വസ്തുവാണ് വെള്ളുത്തുള്ളി. കാരണം വെള്ളുത്തുള്ളിയുടെ തോല് പൊളിക്കുക എന്ന ശ്രമകരമായ ദൗത്യം എങ്ങനെ എളുപ്പത്തിൽ തീർക്കാമെന്ന ഗവേഷണത്തിലാണ് ലോകം. അതുകൊണ്ട് തന്നെ ഇത് സംബന്ധിച്ച് എന്ത് വിഡിയോ പോസ്റ്റ് ചെയ്താലും ക്ലിക്ക് ഉറപ്പ്. എന്നാൽ ഈ ഉദ്യമത്തിനൊരും എളുപ്പ വിദ്യയുമായി എത്തിയിരിക്കുകയാണ് ഒരു യുവാവ്.

@xwowduck എന്ന ടിക്ക് ടോക്ക് യൂസർ പങ്കുവച്ച വെളുത്തുള്ളിയുടെ തോൽ പൊളിക്കൽ രീതി ഇതിനോടകം കണ്ടത് ദശലക്ഷക്കണക്കിന് പേരാണ്. തന്റെ ഏഷ്യൻ ഭാര്യാ മാതാവാണ് ഈ വിദ്യ തനിക്ക് പറഞ്ഞുതന്നത് എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫസ്റ്റ് വി ഫീസ്റ്റ് എന്ന ട്വിറ്റർ പേജ് ഈ വിദ്യ പരീക്ഷിക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്. പരീക്ഷണം വിജയമാണ്.

ഇതിന് പിന്നാലെ നിരവധി ട്വിറ്ററാറ്റികളാണ് വിദ്യ പരീക്ഷിക്കുമെന്ന് പറഞ്ഞ് വിഡിയോ ഷെയർ ചെയ്തിരിക്കുന്നത്.

Story Highlights – garlic peeling viral hack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top