Advertisement

പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് റിപ്പോര്‍ട്ട് നല്‍കും: മാത്യു കുഴല്‍നാടന്‍

February 13, 2021
Google News 1 minute Read
mathew kuzhalnadan

സെക്രട്ടറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാര്‍ത്ഥികളുമായി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ചര്‍ച്ച നടത്തി. പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു ചര്‍ച്ച.

വാഗ്ദാനങ്ങളൊന്നും നല്‍കാനല്ല ചര്‍ച്ചയെന്നും ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞ് യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ നിയമന വിഷയത്തില്‍ എന്ത് ചെയ്യാനാകും എന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാനുമാണ് തന്നെ ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും മാത്യു കുഴല്‍നാടന്‍ വ്യക്തമാക്കി.

Read Also : ആര്‍എസ്എസുമായി ബന്ധപ്പെട്ടു എന്നു തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും; മാത്യു കുഴല്‍നാടന്‍

അതേസമയം ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ പോരാട്ടം തുടരുമെന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും കുടുംബാംഗങ്ങളെ കൂടി സമരത്തില്‍ പങ്കെടുപ്പിക്കുമെന്നും എല്‍ജിഎസ് റാങ്ക് ഹോള്‍ഡേഴ്‌സ് വ്യക്തമാക്കി. തസ്തിക സൃഷ്ടിക്കുകയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് പറഞ്ഞ ഉദ്യോഗാര്‍ത്ഥികള്‍ സമരം രാഷ്ട്രീയ പ്രേരിതമല്ലെന്നും ആവര്‍ത്തിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസുമായി ഇന്നലെ അര്‍ധരാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍.

Story Highlights – mathew kuzhalnadan, psc

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here