‘നോ പാർക്കിംഗ്’ പ്രദേശത്ത് വാഹനം പാർക്ക് ചെയ്തു; റൺബീറിന്റെ കാറിന് പൂട്ടിട്ട് പൊലീസ്

ബോളിവുഡ് താരം റൺബീർ കപൂറിന്റെ വാഹനത്തിന് പൂട്ടിട്ട് മുംബൈ പൊലീസ്. നോ പാർക്കിംഗ് സോണിൽ വാഹനം പാർക്ക് ചെയ്തതിനാണ് നടപടി.

വാഹനം പാർക്ക് ചെയ്ത് പുറത്ത് പോയി തിരിച്ചുവന്ന റൺബീർ കണ്ടത് ടയറിൽ പൂട്ടിട്ട നിലയിലിരുക്കുന്ന വാഹനത്തേയാണ്. തുടർന്ന് പിഴയടച്ച് വാഹനം തിരികെലഭിക്കുകയായിരുന്നു.

കൊവിഡ് ആശങ്കകൾ മറികടന്ന് ഷൂട്ടിംഗ് സെറ്റിലേക്ക് തിരികെയെത്തിയിരിക്കുകയാണ് റൺബീർ കപൂർ. റൺബീറും, ആലിയയും ഒന്നിച്ചെത്തുന്ന ബ്രഹ്മാസ്ത്രയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Story Highlights – Ranbir Kapoor car gets locked by Mumbai police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top