നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ല: എ. വിജയരാഘവന്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സുപ്രിംകോടതി വിധിവന്നാല്‍ സര്‍ക്കാര്‍ നടപ്പാക്കും. നിലപാടില്‍ അവ്യക്തതയില്ല. സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് ഒപ്പമോ എന്ന ചോദ്യം അപ്രസക്തമെന്നും എ. വിജയരാഘവന്‍ ട്വന്റിഫോറിനോട് പറഞ്ഞു.
കോടതിക്ക് മുന്നിലുള്ള വിഷയത്തില്‍ കോടതി തീരുമാനമെടുക്കട്ടെ. അതുവരെ കാത്തിരിക്കാം. വിധി വരുമ്പോള്‍ അത് എങ്ങനെ നടപ്പിലാക്കണമെന്നത് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. അതില്‍ കൂടുതല്‍ വിശദീകരണങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ മന്ത്രിമാരുടെ നിലപാടുകളെ എ. വിജയരാഘവന്‍ ന്യായീകരിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ സമരത്തില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. സമരക്കാരുടേത് പരിഹരിക്കാനാകുന്ന വിഷമയല്ല. സമരം ചെയ്യുക എന്നത് ജനാധിപത്യ അവകാശമാണ്. സര്‍ക്കാരിന് ചെയ്യാവുന്നതെല്ലാം ചെയ്തുകഴിഞ്ഞുവെന്നും എ. വിജയരാഘവന്‍ പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ന് രാവിലെ 10.30 ന് ട്വന്റിഫോറില്‍ തത്സമയം കാണാം.
Story Highlights – Sabarimala is not the main issue in the Assembly elections: A. Vijayaraghavan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here