ഇടത് മുന്നണി മതി; ചെന്നിത്തലയുടെ യാത്രയിൽ പങ്കെടുക്കുന്നതിനും വിലക്ക്; നടപടി കടുപ്പിച്ച് എൻസിപി ദേശീയ നേതൃത്വം

ദേശീയ നേതൃത്വത്തിന്റെ അനുവാദം ഇല്ലാതെ സംസ്ഥാനത്ത് ഇടത് മുന്നണി അല്ലാതെ മറ്റൊരു മുന്നണിയുമായി സഹകരണം പാടില്ലെന്ന് എൻ.സി.പി ദേശീയ നേതൃത്വം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ യാത്രയിൽ പങ്കെടുക്കുന്നതിനും സംസ്ഥാനത്ത് യു.ഡി.എഫുമായി സഹകരിക്കുന്നതിനും അടക്കമാണ് എൻ.സി.പി പ്രവർത്തകർക്ക് വിലക്ക്.

നിർദേശം ലംഘിച്ചാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. മാണി. സി. കാപ്പൻ യു.ഡി.എഫുമായി സഹകരിക്കാൻ നിശ്ചയിച്ച സാഹചര്യത്തിലാണ് നിർദേശം. ശരദ് പവാറിന്റെ നിർദേശം പ്രഫുൽ പട്ടേൽ സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അതേസമയം യു.ഡി.എഫിൽ ചേരാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുമെന്ന് മാണി. സി. കാപ്പൻ വ്യക്തമാക്കി.

Story Highlights – NCP, Sharad pawar, Mani C Kappan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top