ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ പതിനാല് മരണം

ആന്ധ്രാപ്രദേശിൽ വാഹനാപകടത്തിൽ പതിനാല് പേർ മരിച്ചു. കുർണൂലിലെ മാധവാരം എന്ന സ്ഥലത്ത് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ടെമ്പോയും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മരിച്ചവരിൽ അഞ്ച് പേർ കുട്ടികളാണ്. ചിറ്റൂരിൽ നിന്ന് ഹൈദരാബാദിലേക്ക് പോയ ടെമ്പോയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് സൂചന. നാല് കുട്ടികൾക്ക് മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടാനായത്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽപ്പെട്ടവരുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്.

Story Highlights – 14 Killed In Andhra Pradesh Bus Accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top