Advertisement

26 പന്തിൽ 77 റൺസും 3 വിക്കറ്റും; ഐപിഎലിലേക്ക് കണ്ണുനട്ട് അർജുൻ തെണ്ടുൽക്കർ

February 14, 2021
Google News 2 minutes Read
Arjun Tendulkar allround show

ഐപിഎലിലേക്ക് കണ്ണുനട്ട് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ തെണ്ടുൽക്കർ. വിജയ് ഹസാരെ ട്രോഫിക്കുള്ള മുംബൈ ടീമിൽ നിന്ന് പുറത്തായതിനു പിന്നാലെ പന്തു കൊണ്ടും ബാറ്റ് കൊണ്ടും തിളങ്ങിയാണ് അർജുൻ ഐപിഎൽ പ്രവേശനത്തിൽ പ്രതീക്ഷ വച്ചത്.

മുംബൈ ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിച്ച പൊലീസ് ഷീൽഡ് ക്രിക്കറ്റ് ടൂർണമെൻ്റിലായിരുന്നു അർജുൻ്റെ ഓൾറൗണ്ട് പ്രകടനം. എംഐജി ക്രിക്കറ്റ് ക്ലബിനായി ഇറങ്ങിയ അർജുൻ 26 പന്തിൽ 8 സിക്സറുകളും അഞ്ച് ബൗണ്ടറിയും സഹിതം 77 റൺസാണ് അടിച്ചുകൂട്ടിയത്. ബൗളിംഗിൽ 9 ഓവറിൽ 40 റൺസ് വഴങ്ങിയ താരം മൂന്ന് വിക്കറ്റും വീഴ്ത്തി. മത്സരത്തിൽ ഇസ്ലാം ജിംഖാനയെ എംഐജി ക്ലബ് 194 റൺസിന് തകർക്കുകയായിരുന്നു.

Read Also : ഐപിഎൽ ലേലം; ഷോർട്ട് ലിസ്റ്റ് ചെയ്ത താരങ്ങളിൽ ശ്രീശാന്ത് ഇല്ല

45 ഓവർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത എംഐജി ക്ലബ് 7 വിക്കറ്റ് നഷ്ടത്തിൽ 385 റൺസാണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിംഗിൽ 41.4 ഓവറിൽ 191 റൺസിന് ഇസ്ലാം ജിംഖാന ഓൾഔട്ടാവുകയായിരുന്നു.

നേരത്തെ, അർജുൻ തെണ്ടുൽക്കർ ഐപിഎൽ ലേലത്തിൽ രജിസ്റ്റർ ചെയ്തിരുന്നു. 20 ലക്ഷം രൂപയാണ് താരത്തിൻ്റെ അടിസ്ഥാന വില. ഫെബ്രുവരി 18നു നടക്കുന്ന ഐപിഎൽ ലേലത്തിൽ ആകെ ഉണ്ടാവുക 292 താരങ്ങളാണ്. ബിസിസിഐ ആണ് പട്ടിക പുറത്തുവിട്ടത്. 7 വർഷം നീണ്ട വിലക്കിനു ശേഷം പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് തിരികെ എത്തിയ മലയാളി താരം ശ്രീശാന്ത് ഷോർട്ട്ലിസ്റ്റ് ചെയ്ത പട്ടികയിൽ ഇല്ല. ഒരു ഫ്രാഞ്ചൈസിയും താരത്തിൽ താത്പര്യം കാണിച്ചില്ലെന്നാണ് വിവരം.

Story Highlights – Arjun Tendulkar allround show in local tournament

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here