Advertisement

കൊവിഡ് വ്യാപനം: സൗദിയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീട്ടി

February 14, 2021
Google News 1 minute Read

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സൗദിയില്‍ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒരു മാസമായി നീട്ടി. വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ആണ് 20 ദിവസത്തേക്ക് കൂടി നീട്ടിയത്.

കൊവിഡ് വ്യാപനത്തെ തുടര്‍ന്നാണ് സൗദിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരുന്നത്. നേരത്തെ 10 ദിവസത്തേക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ 20 ദിവസത്തേക്ക് കൂടി നീട്ടിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇരുപതില്‍ കൂടുതല്‍ ആളുകള്‍ ഒരുമിച്ച് കൂടുന്നതിനും വിനോദ പരിപാടികള്‍ക്കും റസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതിനുമുള്ള വിലക്ക് തുടരും. റസ്റ്റോറന്റുകളില്‍ പാഴ്‌സല്‍ സര്‍വീസ് അനുവദിക്കും. സിനിമാ ശാലകള്‍ പ്രവര്‍ത്തിക്കുന്നതിനും, ഷോപ്പിംഗ് മാളുകളിലും റസ്റ്റോറന്റുകളിലും മറ്റുമുള്ള ഇന്‍ഡോര്‍ വിനോദ പരിപാടികള്‍ക്കും ഗെയിംസുകള്‍ക്കും വിലക്കുണ്ട്. ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കും തുടരുകയാണ്.

Story Highlights – Coronavirus: Saudi Arabia extends COVID-19 restrictions

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here