തിരുവനന്തപുരത്ത് വൃദ്ധയെ മകൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി പരാതി

daughter left old mother thiruvananthapuram

തിരുവനന്തപുരം ഞാണ്ടൂർകോണത്ത് വൃദ്ധയെ മകൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായി പരാതി. എഴുപതുകാരിയായ സാവിത്രിയെയാണ് മകളും ഭർത്താവും വാടക വീട്ടിൽ ഉപേക്ഷിച്ചത്.

കഴിഞ്ഞ ജൂലൈയിലാണ് ഇവർ ഞാണ്ടൂർകോണത് വാടക വീട് എടുത്തത്. എന്നാൽ വെള്ളിയാഴ്ച വീട്ടുടമയ്ക്ക് താക്കോൽ കൊടുത്ത് മകളും ഭർത്താവും മടങ്ങി. വൈകീട്ട് വീട്ടിൽ നിന്ന് ശബ്ദം കേട്ട അയൽവാസികൾ ആണ് വൃദ്ധയെ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയത്.

തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇവരെ പൊലീസ് ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. വൃദ്ധയെ ഉപേക്ഷിച്ച മകൾക്കും ഭർത്താവിനുമായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Story Highlights – daughter left old mother thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top