പശ്ചിമ ബംഗാളില്‍ പാവപ്പെട്ടവര്‍ക്ക് അഞ്ച് രൂപയ്ക്ക് ഭക്ഷണം; പദ്ധതി പ്രഖ്യാപിച്ച് മമത

പശ്ചിമ ബംഗാളില്‍ അഞ്ച് രൂപയ്ക്ക് ഭക്ഷണം നല്‍കുന്ന പദ്ധതിക്ക് ആരംഭം. ‘മാ’ എന്നാണ് പദ്ധതിയുടെ പേര്.
പദ്ധതി ആരംഭിച്ചത് മുഖ്യമന്ത്രി മമത ബാനര്‍ജിയാണ്. പാവപ്പെട്ട ആളുകള്‍ക്ക് വേണ്ടിയാണ് പദ്ധതി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യമായ മാ, മാതി, മനുഷ് (അമ്മ, മണ്ണ്, മനുഷ്യന്‍) എന്നതില്‍ നിന്നാണ് ‘മാ’ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്.
Read Also : ബംഗാളിന് മേല്‍ ഗുജറാത്തിന് അധികാരം സ്ഥാപിക്കാന്‍ കഴിയില്ല: മമത ബാനര്‍ജി
ഒരു പ്ലേറ്റ് ഭക്ഷണത്തിന് 15 രൂപയായിരിക്കും സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി. ഒരു പാത്രം ചോറ്, പരിപ്പ്, പച്ചക്കറി വിഭവം, മുട്ടക്കറി എന്നിവയായിരിക്കും ഒരു പ്ലേറ്റ് ഭക്ഷണത്തില്‍ ഉണ്ടാകുക. ഉച്ചയ്ക്ക് ഒരു മണി മുതല്‍ മൂന്ന് വരെ അടുക്കളകള്‍ പ്രവര്‍ത്തിക്കും. അടുക്കളകള്‍ നടത്തുന്നത് സ്വാശ്രയ സംഘങ്ങളായിരിക്കും. ഇത്തരം അടുക്കളകള്‍ സംസ്ഥാനത്തിന്റെ എല്ലാ ഇടങ്ങളിലും സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതി ആരംഭിക്കുക കൊല്‍ക്കത്തയില്‍ നിന്നാണ്. 16 അടുക്കളകളാണ് കൊല്‍ക്കത്തയിലുണ്ടാകുക.
ജനങ്ങള്‍ക്ക് സൗജന്യ റേഷനും സൗജന്യ ആരോഗ്യ പരിരക്ഷയും സൗജന്യ വിദ്യാഭ്യാസവും നല്‍കുന്ന ഒരേ ഒരു സംസ്ഥാനം പശ്ചിമ ബംഗാളാണ് എന്നും മമത അവകാശപ്പെട്ടു. പത്ത് കോടി ആളുകള്‍ സ്വാസ്ഥ്യ സാഥി കാര്‍ഡിന്റെ ഗുണഭോക്താക്കളാണെന്നും മമത. പ്രമുഖ തെരഞ്ഞെടുപ്പ് വിദഗ്ധനായ പ്രശാന്ത് കിഷോറാണ് മാ പദ്ധതിക്ക് പിന്നില്‍. നേരത്തെ തമിഴ്‌നാട്ടില്‍ ജയലളിത അമ്മ കിച്ചണ്‍ ആരംഭിച്ചതിന്റെയും ബുദ്ധികേന്ദ്രം പ്രശാന്ത് ആയിരുന്നു.
Story Highlights – mamta banerjee, west bengal