കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപ കാണാനില്ലെന്ന വെളിപ്പെടുത്തല്‍; അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപ കാണാനില്ലെന്ന എംഡിയുടെ വെളിപ്പെടുത്തലിന്മേല്‍ അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓഡിറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഡിജിപിയോട് നിര്‍ദ്ദേശിക്കണമെന്നാണ് ആവശ്യം.

എന്നാല്‍, ഹര്‍ജി നിലനില്‍ക്കില്ലെന്നും കേസെടുക്കാന്‍ ഹൈക്കോടതിക്ക് നിര്‍ദ്ദേശിക്കാനാകില്ലെന്നും സര്‍ക്കാര്‍ നേരത്തെ നിലപാടെടുത്തിരുന്നു. ഇക്കാര്യത്തില്‍ പരാതിക്കാരന്‍ ഇന്ന് കോടതി മുന്‍പാകെ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കും.

Story Highlights – Rs 100 crore missing in KSRTC; The petition seeking an inquiry is in the High Court today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top