Advertisement

ജനങ്ങളുടെ സ്വകാര്യതയാണ് വലുത്; വാട്‌സ്ആപ്പ് സ്വകാര്യതാ നയം മാറ്റത്തില്‍ സുപ്രിംകോടതി

February 15, 2021
Google News 2 minutes Read

ഫേസ്ബുക്കിന്റെയും വാട്‌സ്ആപ്പിന്റെയും മൂലധനത്തേക്കാള്‍ വലുത് ജനങ്ങളുടെ സ്വകാര്യതയാണെന്ന് സുപ്രിംകോടതി. വാട്‌സ്ആപ്പിന്റെ സ്വകാര്യതാ നയം മാറ്റം പരിഗണിക്കുമ്പോഴായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം. ഹര്‍ജിയില്‍ ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചു.

Read Also : ട്വന്റിഫോര്‍ ഇലക്ഷന്‍ മെഗാ ലൈവത്തോണ്‍; നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യവിഷയങ്ങള്‍ ഏതൊക്കെ; നിങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം

ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും നോട്ടീസ് അയക്കുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് സുപ്രിംകോടതിയുടെ ഭാഗത്തുനിന്ന് വിമര്‍ശനം ഉണ്ടായത്. ഇന്ത്യയില്‍ ഒരു നയവും പുറം രാജ്യങ്ങളില്‍ മറ്റൊരു നയവും നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിശദീകരണം ആവശ്യമാണെന്നും സുപ്രിംകോടതി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്കിനും വാട്‌സ്ആപ്പിനും സുപ്രിംകോടതി നോട്ടീസ് അയച്ചത്.

Story Highlights – Supreme Court issues notice to Facebook and WhatsApp over new privacy policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here