വിയ്യൂർ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരൻ പിടിയിൽ

ജയിൽ ചാടിയ തടവുകാരൻ മണിക്കൂറുകൾക്കകം പിടിയിലായി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട തടവുകാരനാണ് ജയിൽ അധികൃതരുടേയും പൊലീസിന്റേയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ പിടിയിലായത്.

ചെറുതുരുത്തി പൈങ്കുളം സ്വദേശി സഹദേവൻ ആയിരുന്നു രക്ഷപ്പെട്ടത്. ഇന്ന് പുലർച്ചെ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന് സമീപം ഒളിച്ചിരിക്കുന്ന നിലയിലാണ് ഇയാളെ പൊലീസ് കണ്ടെത്തിയത്. പൊലീസിനെ കണ്ടതും രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ജയിൽ മതിൽ കെട്ടിന് പുറത്തുള്ള ജീവനക്കാരുടെ മെസിൽ സഹദേവനെ ജോലിക്കായി നിയോഗിച്ചിരുന്നു. തുടർന്ന് മെസിലെ മാലിന്യം നിക്ഷേപിക്കാൻ മാലിന്യക്കുഴിക്കടുത്തേക്ക് പോയ സഹദേവൻ അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.

Story Highlights – Viyoor Jail

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top