പിഎസ്‌സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്ന് കെ സുരേന്ദ്രന്‍

പിഎസ്‌സി റാങ്ക് ലിസ്റ്റിന്‍റെ കാലാവധി നീട്ടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. യുവജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ജനാധിപത്യ വിരുദ്ധമായി പെരുമാറുന്നെന്നും സുരേന്ദ്രന്‍. സമരം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായി നേരിടുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം സെക്രട്ടേറിയറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ രംഗത്തെത്തി. കാലാവധി കഴിഞ്ഞ പട്ടികയിലുള്ളവരാണ് നിയമനത്തിന് വേണ്ടി സമരം നടത്തുന്നത്. സര്‍ക്കാരിനെതിരെ പ്രതിപക്ഷം അക്രമ സമരം നടത്തുന്നുവെന്നും വിജയരാഘവന്‍ ആരോപിച്ചു.
Read Also : പിഎസ്‌സി പെണ്ണുംപിള്ള സര്‍വീസ് കമ്മീഷന്‍ ആയെന്ന് കെ സുരേന്ദ്രന്‍
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന നിലയിലാണ് സമരം നടക്കുന്നത്. അക്രമ സമരങ്ങള്‍ സംഘടിപ്പിക്കുകയാണ്. സമരക്കാരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍ രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അക്രമ സമരത്തിന്റെ പന്തല്‍ കെട്ടിയിരിക്കുകയാണെന്നും എ. വിജയരാഘവന്‍ പറഞ്ഞു.
Story Highlights – psc, k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here