മകൾ വിവാഹത്തിന് വിസമ്മതിച്ചു; ആത്മഹത്യ ചെയ്ത് മാതാപിതാക്കൾ

മകൾ വിവാഹത്തിന് വിസമ്മതിച്ചതിനാൽ ആത്മഹത്യ ചെയ്ത് മാതാപിതാക്കൾ. കർണാടകയിലെ ബല്ലുരുപുര ഗ്രാമത്തിലാണ് സംഭവം. പുട്ടരാജു, കാന്തമ്മ ദമ്പതികളാണ് ആത്മഹത്യ ചെയ്തത്.
ഹസൻ ജില്ലയിലെ ഹോളെനാർസിപൂർ താലൂക്കിലെ കോളജിൽ ബിരുദ വിദ്യാർത്ഥിനിയായിരുന്നു പുട്ടരാജു-കാന്തമ്മ ദമ്പതികളുടെ മകൾ. ശനിയാഴ്ചയാണ് വിവാഹാലോചനയുമായി ഇരുവരും മകളെ സമീപിക്കുന്നത്. എന്നാൽ മകൾ സമ്മതിച്ചില്ല. തുടർന്ന് ഇരുവരും, മകനും മരുമകളും ചേർന്ന് പെൺകുട്ടിയെ സമ്മതിപ്പിക്കാൻ പരിശ്രമിച്ചു. ഇതിന് പിന്നാലെ പെൺകുട്ടി വീട് വിട്ടു പോയി. അന്ന് രാത്രി സുഹൃത്തിന്റെ വീട്ടിൽ തങ്ങിയ പെൺകുട്ടിയെ കുടുംബം വീട്ടിലേക്ക് തിരികെ കൂട്ടിക്കൊണ്ടുവന്നു.
ഇതിന് ശേഷവും വിവാഹം കഴിക്കാനുള്ള സമ്മർദം തുടർന്നു. പുലർച്ചെ രണ്ട് മണിയോളം സമ്മർദം തുടർന്നുവെങ്കിലും പെൺകുട്ടി സമ്മതിക്കാൻ കൂട്ടാക്കിയില്ല. പിന്നീട് ഉറങ്ങിയെഴുനേറ്റ പെൺകുട്ടി കാണുന്നത് തൂങ്ങി മരിച്ച് കിടക്കുന്ന അച്ഛനേയും അമ്മയേയുമാണ്.
Story Highlights – parents suicide after girl refusing marriage
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here