Advertisement

ടൂള്‍കിറ്റ് വിവാദം: നികിതാ ജേക്കബിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പൊലീസ് എതിര്‍ക്കും

February 16, 2021
2 minutes Read

കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് വിവാദത്തില്‍ മലയാളി അഭിഭാഷക നികിതാ ജേക്കബിന്റെ ജാമ്യാപേക്ഷ ഡല്‍ഹി പൊലീസ് എതിര്‍ക്കും. ടൂള്‍കിറ്റ് പ്രചാരണത്തിലെ പ്രധാന കണ്ണിയാണ് നികിതയെന്ന് ഡല്‍ഹി പൊലീസ്. നികിതയെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഡല്‍ഹി പൊലീസ് കോടതിയെ അറിയിക്കും. അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് നികിത ജേക്കബ് സമര്‍പ്പിച്ച ഹര്‍ജി മുംബൈ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതേസമയം, ടൂള്‍ കിറ്റ് വിവാദത്തിലെ അന്വേഷണം പുതിയ തലങ്ങളിലെയ്ക്ക് കടക്കുകയാണ്. ഡല്‍ഹി പൊലീസ് നടത്തുന്ന അന്വേഷണം എന്‍ഐഎയ്ക്ക് പൂര്‍ണമായും കൈമാറുന്ന കാര്യം കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. മലയാളിയായ അഭിഭാഷക നികിത ജേക്കബ്, ശാന്തനു, ദിഷരവി എന്നിവര്‍ക്ക് പുറമേ എതാനും പേര്‍ കൂടി പൊലീസ് നിരിക്ഷണത്തിലാണെന്നാണ് സൂചന.

Story Highlights – Toolkit controversy: Delhi Police to oppose Nikita Jacob’s bail plea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top