അറബ് രാജ്യം ചുവപ്പൻ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ; ഹോപ് പ്രോബ് ദൗത്യത്തിന് പിന്നിലെ പെൺകരുത്ത്

ലോക ചരിത്രത്തിൽ ആദ്യമായി ഒരു അറബ് രാജ്യം ചുവപ്പൻ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ. യു.എ.ഇ യുടെ ചൊവ്വ ദൗത്യം വിജയകരം. ഇരട്ടി തിളക്കവുമായി ദൗത്യത്തിന് പിന്നിൽ പെൺ കരുത്ത്. യു.എ.ഇ യുടെ പരിവേഷണ ഉപഗ്രഹമായ ഹോപ് പ്രോബാണ് ചൊവ്വ ഗ്രഹത്തിന്റെ ഭ്രമണ പഥത്തിൽ വിജയകരമായി പ്രവേശിച്ചത്. ഇതോടെ ഈ ലക്ഷ്യം പൂർത്തിയാക്കുന്ന അഞ്ചാമത്തെ രാജ്യമായി യു.എ.ഇ മാറി. ബഹിരാകാശ യാത്രകളും ചന്ദ്രനിലേക്കുള്ള പദ്ധതികളെക്കാളും ലോകം കൂടുതൽ ആകാംഷയോടെ ശ്രദ്ധിക്കുന്നതാണ് ചൊവ്വയിലേക്കുള്ള പര്യവേഷണം. ജപ്പാനിലെ തനെഗേഷിമ സ്പേസ് സെന്ററിൽ ജൂലൈ 21 പുലർച്ചെ 1.58 നാണ് യു.എ.ഇ യുടെ ചരിത്ര ദൗത്യമായ ഹോപ്പ് പ്രോബ് വിക്ഷേപിച്ചത്.
ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ ഹോപിന് കണ്ടത്തേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. ചുവന്ന ഗ്രഹത്തിനുള്ളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങൾ കണ്ടത്തുക എന്നതാണ് ഹോപിന്റെ ലക്ഷ്യം. ചൊവ്വയിലേക്കുള്ള മനുഷ്യന്റെ പര്യവേഷണ വേഗത വർദ്ധിക്കുന്നതിനനുസരിച്ച് റോവറുകൾക്കും ലാൻഡറുകൾക്കും ഈ ചുവന്ന ഗ്രഹത്തിലേക്ക് സഞ്ചരിക്കാനുള്ള പാത ഒരുക്കാൻ ദൗത്യത്തിന് സാധിക്കുമെന്ന് കരുതുന്നു.
Read Also : യുഎഇയുടെ ചൊവ്വാ ദൗത്യം വിജയം; ഹോപ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തിൽ
ചൊവ്വയുടെ ഭൂപ്രകൃതിയെ കുറിച്ചും ആ ഗ്രഹത്തിന്റെ രൂപവൽക്കരണത്തെ കണ്ടെത്താനും ഹോപ് പരിശ്രമിക്കും. ഒപ്പം മനുഷ്യൻ ആകാംഷയോടെ കാത്തിരിക്കുന്ന ചൊവ്വയിലെ ജല സാന്നിധ്യം തിരിച്ചറിയിക്കുക. ജീവന്റെ തുടിപ്പുകൾ ഉണ്ടെന്ന വർത്തകളെക്കുറിച്ചുള്ള സത്യങ്ങൾ തിരിച്ചറിയുക തുടങ്ങിയ ദൗത്യങ്ങളും ഹോപ്പിനുണ്ട്. ഭാവി കോളനിയ്ക്ക് ചൊവ്വ എത്രമാത്രം സജ്ജമാണെന്ന് തിരിച്ചറിഞ്ഞ് മടങ്ങാനാകും ഹോപിന്റെ ശ്രമം.
ഹോപ് പ്രോബ് യു.എ.ഇ യുടെ ചരിത്രത്തിൽ തന്നെ ഏറ്റവും വികസിതമായ കുതിപ്പായി ലോകം മുഴുവൻ പറയുമ്പോഴും ഏറ്റവും കൂടുതൽ കൈയ്യടി നേടുന്നത് ആ മിഷനു പിന്നിലെ സ്ത്രീ പങ്കാളിത്തം കണ്ടാണ്. ഹോപ് പ്രോബ് ചൊവ്വ ദൗത്യത്തിൽ പങ്കെടുത്ത ശാസ്ത്ര സംഘത്തിൽ 80% സ്ത്രീകളായിരുന്നു. ശാസ്ത്ര സംഘത്തിന് പിന്നിൽ പങ്കെടുത്തതിൽ 34 % സ്ത്രീകൾ ഉണ്ടായിരുന്നു. സംഘത്തിനെ നയിച്ചത് യു.എ.ഇ യുടെ ന്യൂനത സാങ്കേതിക വിദ്യ വകുപ്പ് മന്ത്രി സാറ ബിന്ത് യൂസിഫ് അൽ അമീരിയ ആണ്. ഇത്രയധികം വനിതാ സാന്നിധ്യത്തിൽ മറ്റേതെങ്കിലുമൊരു രാജ്യം ബഹിരാകാശ ദൗത്യത്തിന് സാക്ഷ്യം വഹിച്ചിട്ടുണ്ടോ എന്നത് തന്നെ സംശയമാണ്.
Read Also : അപ്രത്യക്ഷമാകുന്ന വാൻ ദ്വീപ് ;
ഹോപ് പ്രോബ് മിഷന്റെ അംഗങ്ങളിൽ ഭൂരിഭാഗവും 25 നും 27 നും ഇടയിലുള്ള യുവാക്കളാണെന്നതും ശ്രദ്ധേയമാണ്. യാഥാസ്ഥിതിക രാജ്യമെന്ന പേരിൽ ലോകത്തിനു മുന്നിൽ പല തവണ പരിഹാസരായിട്ടുണ്ട് യു.എ.ഇ. അതൊക്കെ യു.എ. ഇ യുടെ കാലാഹരണപ്പെട്ട ചരിത്രമായി മാറുകയാണിപ്പോൾ. നാസയടക്കമുള്ള സകല ഏജൻസികളും കണ്ണുംനട്ടാണ് ഈ ദൗത്യത്തെ നോക്കിക്കാണുന്നത്. അറിയാം വരും ദിവസങ്ങളിൽ ചൊവ്വ ദൗത്യത്തെക്കുറിച്ചുള്ള വിവരങ്ങൾ.
Story Highlights – The United Arab Emirates’ first mission to Mars has reached the Red Planet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here