Advertisement

അപ്രത്യക്ഷമാകുന്ന വാൻ ദ്വീപ്

February 9, 2021
Google News 2 minutes Read

ഇന്ത്യൻ സമുദ്രത്തിലെ ദ്വീപുകളുടെ കൂട്ടത്തിൽ ഏറ്റവും മനോഹരമായതും കാഴ്ച്ചയിൽ വ്യത്യസ്തമായതുമായ ഇടമാണ് വാൻ ദ്വീപ്. ജൈവസമ്പത്തിന്റെ കാര്യത്തിൽ ഏറെ മുന്നിലാണെങ്കിലും ദിവസങ്ങൾ പിന്നിടുമ്പോൾ ഈ ദ്വീപ് കടലിലേയ്ക്ക് താഴ്ന്നുകൊണ്ടിരിക്കുന്നു. സമുദ്ര നിരപ്പ് ഉയർന്നു കൊണ്ടിരിക്കുന്നതിനാൽ ഏറിയ പങ്കും ഇതിനോടകം സമുദ്രത്തിൽ മുങ്ങി കഴിഞ്ഞു. ഗൾഫ് ഓഫ് മാന്നാറിന്റെ ഭാഗമായ 21 ദ്വീപുകളിലെ ഒന്നാണ് വാൻ ദ്വീപ്. ഇന്ത്യയിലെ ആദ്യത്തെ ബയോസ്പിയര്‍ റിസര്‍വ്വ്‌ കൂടിയാണ് ഗൾഫ് ഓഫ് മാന്നാർ. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിനു വളരെ ആഴം കുറഞ്ഞ കടലിടുക്കാണ് ഉള്ളത്. പരിസ്ഥിതിയിലും, കാലാവസ്ഥയിലും വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങൾ മൂലം ഇവിടെ, ഓരോ ദിവസവും വലിപ്പം കുറഞ്ഞു കടലിലേയ്ക്ക് താഴ്ന്നു കൊണ്ടിരിക്കുന്നു.

ജൈവവൈവിധ്യ പാർക്കായി വാൻ ദ്വീപ് അറിയപ്പെടുന്നു. 1986 ൽ 16 ഹെക്ടറ്റർ ഉണ്ടായിരുന്ന ദ്വീപിന്റെ വിസ്തീർണ്ണം 2014 ആയപ്പോൾ വെറും 2 ഹെക്ടറായി ചുരുങ്ങിയെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ജൈവവൈവിധ്യത്തിന്റെയും കടൽ സമ്പത്തിന്റെയും കാര്യത്തിൽ മറ്റൊരിടത്തും പകരം വയ്ക്കാനില്ലാത്ത ഒന്നാണ് ഇവിടെ കാണുവാൻ കഴിയുന്നത്.

Read Also : സമുദ്ര സേതു ദൗത്യത്തിന്റെ ആദ്യകപ്പൽ മാലിദ്വീപിൽ നിന്നും അല്പസമയത്തിനകം പുറപ്പെടും

പ്രത്യേക ആവാസ വ്യവസ്ഥ അതും ,ജൈവ വൈവിധ്യമുള്ള ആവാസവ്യവസ്ഥ എന്നാണ് യുനെസ്കോ വാൻ ദ്വീപിനെ വിശേഷിപ്പിച്ചത്.

ദ്വീപിനെയും ഇവിടുത്തെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാനും വീണ്ടെടുക്കാനും വേണ്ടി തമിഴ്നാട് സർക്കാരിന്റെ നേതൃത്വത്തിൽ ഇവിടെ കൃതിമ പവിഴപുറ്റുകളും മണൽതിട്ടകളും സ്ഥാപിച്ചിരുന്നു. എന്ത് സംഭവിച്ചാലും 2022 ഓടെ ഈ ദ്വീപ് പൂർണ്ണമായും കടലിനടിയിലാവുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്തായാലും ഈ ദ്വീപിലേക്ക് പ്രവേശനം അനുവദിക്കാറില്ല. ഇനി ഒരുപക്ഷെ വാൻ ദ്വീപിലേക്ക് പോകാൻ സാധിച്ചില്ലെങ്കിലും തൊട്ടടുത്തുള്ള മാന്നാർ ദേശീയോദ്യാനത്തിൽ പോകാം. തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും ആദ്യത്തെ മറൈൻ ബയോസ്ഫിയർ ആണ് ഗൾഫ് ഓഫ്‌ മാന്നാർ. തമിഴ് നാടിന്റെ കടലോരങ്ങളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന മാന്നാർ ഉൾക്കടൽ മറൈൻ ദേശീയോദ്യാനം തൂത്തുകുടിക്കും ധനുഷ്‌കോടിയ്ക്കും ഇടയിലാണുള്ളത്. 160 കിലോമീറ്റർ നീളത്തിലാണ് ദേശീയോദ്യാനം വ്യാപിച്ച് കിടക്കുന്നത്. യുനെസ്കോയുടെ പൈതൃക പട്ടികയിലും മാന്നാർ കടലിടുക്കായ ജൈവമണ്ഡല സംവരണ മേഖലയെ ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ തോതിൽ സമുദ്ര ജൈവ വൈവിധ്യമുള്ള പ്രത്യേകതരം ആവാസവ്യവസ്ഥയാണ് വാൻ ദ്വീപിലേതെന്നാണ് യുനെസ്കോ വിശേഷിപ്പിക്കുന്നത് .

സമുദ്രനിരപ്പ് ഉയരുന്നതിനോടൊപ്പം വലിയ രീതിയിലുള്ള മൽസ്യ ബന്ധനം വർധിച്ചതും പവിഴ ഖനനവും ദ്വീപിന്റെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ടെന്ന് പഠനത്തിൽ ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നഷ്ടപെട്ട പവിഴ ശേഖരണങ്ങൾ പുനഃസ്ഥാപിക്കാൻ പലഘട്ടങ്ങളിലായി ഇന്ത്യൻ ഭരണകൂടം പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്.

Story Highlights – The divers rescuing a drowning Island, Vaan island, Mannar marine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here