സമുദ്ര സേതു ദൗത്യത്തിന്റെ ആദ്യകപ്പൽ മാലിദ്വീപിൽ നിന്നും അല്പസമയത്തിനകം പുറപ്പെടും

samudra sethu

സമുദ്ര സേതു ദൗത്യത്തിന്റെ ആദ്യകപ്പൽ മാലിദ്വീപിൽ നിന്നും അല്പസമയത്തിനകം പുറപ്പെടും. 732 യാത്രക്കാരുമായി പുറപ്പെടുന്ന ഐഎൻഎസ് ജലാശ്വയിൽ 19 ഗർഭിണികളും 14 കുട്ടികളുമാണ് ഉൾപ്പെടുന്നത്. മറ്റന്നാൾ കപ്പൽ കൊച്ചിയിലെത്തും. പ്രവാസികളെ സ്വീകരിക്കാൻ തുറമുഖത്ത് ഒരുക്കങ്ങൾ പൂർത്തിയായി.

തെർമൽ സ്‌കാനിംഗ് നടത്തിയാണ് കപ്പലിനകത്തേക്ക് ആളുകളെ പ്രവേശിപ്പിച്ചത്. വിവിധ കേന്ദ്രങ്ങളിൽ നിന്നും യാത്രക്കാരെ ബസുകളിലായാണ് പോർട്ടിലേക്കെത്തിച്ചത്. ഐഎൻഎസ് ജലാശ്വ നേവിയുടെ യുദ്ധക്കപ്പലായതിനാൽ കപ്പലിനകത്ത് മൊബൈൽ ഫോൺ ലാപ് ടോപ് അടക്കമുള്ളവ ഉപയോക്കാനാവില്ല.

read also:സമുദ്ര സേതു ദൗത്യത്തിന്റെ ആദ്യകപ്പൽ ഞായറാഴ്ച കൊച്ചി തുറമുഖത്തെത്തും

മടങ്ങിയെത്തുന്നവർക്കായി പോർട്ട് ട്രസ്റ്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ക്വാറന്റൈൻ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രത്യേക കെഎസ്ആർടിസി സർവീസിലൂടെ മറ്റ് ജില്ലകളിലുള്ളവരെ നാട്ടിലെത്തിക്കും. രോഗലക്ഷണം ഉള്ളവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള സജ്ജീകരണങ്ങളുമുണ്ട്. ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയ ശേഷമാണ് പ്രവാസികളെ തുറമുഖത്തെത്തിക്കുന്നത്.

Story highlights-The first ship of the Marine Sethu mission will leave the Maldives in a short time

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top