Advertisement

സമുദ്ര സേതു ദൗത്യത്തിന്റെ ആദ്യകപ്പൽ ഞായറാഴ്ച കൊച്ചി തുറമുഖത്തെത്തും

May 8, 2020
Google News 2 minutes Read
samudra Sethu Mission

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദേശത്ത് കുടുങ്ങിയവരെ തിരികെയെത്തിക്കുന്ന സമുദ്ര സേതു ദൗത്യത്തിന്റെ ആദ്യകപ്പൽ ഞായറാഴ്ച കൊച്ചി തുറമുഖത്തെത്തും. പ്രവാസികളെ സ്വീകരിക്കാൻ തുറമുഖത്ത് ഒരുക്കങ്ങൾ പൂർത്തിയായതായി കൊച്ചിൻ പോർട്ട് അധികൃതർ അറിയിച്ചു. മാലിദ്വീപിൽ നിന്നും 750 യാത്രക്കാരുമായാണ് ഐഎൻഎസ് ജലാശ്വാ കൊച്ചിയിലെത്തുക.

കൊറോണ വ്യാപനത്തിന്റെ ഭാഗമായി മാലിദ്വീപിൽ കുടുങ്ങിക്കിടന്ന സംഘത്തെയാണ്‌
ഓപറേഷൻ സമുദ്ര സേതുവിലൂടെ ആദ്യം കേരളത്തിൽ എത്തിക്കുക.  750 പേരടങ്ങുന്ന ആദ്യ സംഘവുമായി ഐഎൻഎസ് ജലാശ്വ ഞായറാഴ്ച കൊച്ചിതുറമുഖത്തെത്തും. ‘മഗർ’ എന്ന കപ്പലും നാവിക സേന ദൗത്യത്തിന്റെ ഭാഗമായുണ്ട്.

തെർമൽ സ്‌കാനർ വഴിയുള്ള പരിശോധനക്ക് ശേഷമാകും ഓരോരുത്തരെയും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുക. രോഗലക്ഷണം ഉള്ളവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും മറ്റുള്ളവരെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്യും. 50 പേരടങ്ങുന്ന സംഘങ്ങളായാണ് ഇവരെ വിവിധ ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിൽ എത്തിക്കുക. ആരോഗ്യ പ്രവർത്തകർക്കും ജീവനക്കാർക്കും സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയ ശേഷമാണ് പ്രവാസികളെ തുറമുഖത്തെത്തിക്കുന്നത്. സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും പരിശോധനകൾ . പ്രവാസികളുമായി കപ്പൽ ഇന്ന് മാലിദ്വീപിൽ നിന്നും പുറപ്പെടും.

Story highlight: first ship of the samudra Sethu Mission will arrive at Cochin Port on Sunday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here