ഐശ്വര്യ കേരള യാത്ര ഇന്ന് പത്തനംതിട്ട ജില്ലയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് പത്തനംതിട്ടയില്‍ പര്യടനം നടത്തും. രാവിലെ 10 തിരുവല്ല വൈഎസ്എസിഎ ജംഗ്ഷനില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന് ശേഷം യാത്ര ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തും. വിവിധ ഘടക കക്ഷി നേതാക്കളും യുഡിഎഫ് പ്രവര്‍ത്തകരും ജില്ലയില്‍ എമ്പാടും യാത്രയില്‍ പങ്കെടുക്കും. റാന്നി, കോന്നി, അടൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ പൊതുസമ്മേളനത്തിന് ശേഷം വൈകിട്ട് ഏഴിന് പത്തനംതിട്ടയിലാണ് യാത്രയുടെ സമാപന സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.
Story Highlights – Aishwarya Kerala Yatra today in Pathanamthitta district
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.