മാവോയിസ്റ്റ് നേതാവ് സി. പി ജലീലിന്റെ കൊലപാതകം; പുനഃരന്വേഷണം ആവശ്യപ്പെട്ട് കുടുംബം

വൈത്തിരി മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ പുനഃരന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ കുടുംബം. ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ പരിഗണിക്കാതെ നടത്തിയ മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

പുനഃരന്വേഷണം ആവശ്യപ്പെട്ട് ജലീലിന്റെ കുടുംബം കൽപ്പറ്റ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു. കോടതി ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

പൊലീസിന് ക്ലീൻചിറ്റ് നൽകുന്നതായിരുന്നു മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട്. ജലീലിന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും സ്വയരക്ഷയ്ക്ക് വെടിയുതിർത്ത തണ്ടർബോൾട്ട് നടപടി കുറ്റകൃത്യമായി കാണാനാകില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. വെടിയേറ്റ് വീണ ജലീലിന് വൈദ്യസഹായം നൽകാതിരുന്നതിനേയും മജിസ്റ്റീരിയൽ റിപ്പോർട്ട് ന്യായീകരിച്ചിരുന്നു.

Story Highlights – Maoist C P Jaleel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top