‘ഉത്തരവാദിത്വം പാലിക്കാത്തവർ പുറത്തുപോകും; സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി ബിജെപി കേന്ദ്ര നേതൃത്വം

സംസ്ഥാന നേതൃത്വത്തിനുള്ളിലെ ആഭ്യന്തര പോരിൽ മുന്നറിയിപ്പുമായി ബിജെപി കേന്ദ്ര നേതൃത്വം. നിസാര പ്രശ്‌നങ്ങൾ പോലും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഉത്തരവാദിത്വങ്ങൾ കൃത്യമായി പാലിക്കാത്തവർ പുറത്തുപോകുമെന്നും കേന്ദ്ര നേതൃത്വം മുന്നറിയിപ്പ് നൽകി.

ബിജെപി മണ്ഡലം തെരഞ്ഞെടുപ്പ് ഭാരവാഹികളുടെ യോഗത്തിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് വിമർശനം ഉന്നയിച്ചത്. ഇന്നലെ തൃശൂരിൽ ചേർന്ന യോഗത്തിൽ മൂന്ന് ജില്ലകളിലെ മണ്ഡലം ഭാരവാഹികളാണ് പങ്കെടുത്തത്. സംസ്ഥാന നേതൃത്വത്തിനുള്ളിലെ ആഭ്യന്തര പോരിൽ കേന്ദ്ര നേതൃത്വത്തിന് അമർഷമുണ്ടെന്ന് പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഉത്തരവാദിത്വങ്ങൾ പാലിക്കാത്തവർ പുറത്തുപോകേണ്ടി വരും. ശബരിമല വിഷയങ്ങളിൽ അടക്കം നേട്ടമുണ്ടാക്കാനായില്ല. ശബരിമല വിഷയത്തിൽ ബിജെപിയുടെ ഇടപെടൽ എന്തൊക്കെയായിരുന്നുവെന്ന് ജനങ്ങളെ പറഞ്ഞ് മനസിലാക്കാൻ ശ്രമിക്കണം. കേന്ദ്രസർക്കാർ പദ്ധതികൾ പൊതുജനങ്ങളിൽ എത്തിക്കുന്നതിന് പ്രത്യേക ഊന്നൽ നൽകണം. പാർട്ടിക്കുള്ളിലെ ആഭ്യന്തര പോര് മാറ്റിവച്ചുവേണം തെരഞ്ഞെടുപ്പിനെ നേരിടാനെന്നും പ്രഹ്ലാദ് ജോഷി നിർദേശിച്ചു.

Story Highlights – Bjp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top