ഇ ശ്രീധരന്‍ ബിജെപിയില്‍ ചേരും

k surendran e sreedharan

മെട്രോമാന്‍ ഇ ശ്രീധരന്‍ ബിജെപി അംഗത്വം സ്വീകരിക്കും. പാര്‍ട്ടിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മത്സരിക്കണമെന്ന് ഇ ശ്രീധരനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വിജയ് യാത്രത്തില്‍ ഇ ശ്രീധരന്‍ ഔപചാരികമായ അംഗത്വം സ്വീകരിക്കും.

Read Also : ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലം: മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ആവശ്യം

അതേസമയം ബിജെപിയില്‍ ഉടന്‍ ചേരുമെന്ന് ഇ ശ്രീധരന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപി നേതാക്കളുമായി സംസാരിച്ചു. മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ഇ ശ്രീധരന്‍. അത് പാര്‍ട്ടി തീരുമാനിക്കുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.

.പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ടെന്നും കെ സുരേന്ദ്രന്‍. അദ്ദേഹത്തെ പോലുള്ളവർ ബിജെപിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

വരും ദിവസങ്ങളിൽ പ്രശസ്തരായ നിരവധി ആളുകൾ ബിജെപിയിൽ ചേരുകയും തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്യുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു

Story Highlights – e sreedharan, k surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top