Advertisement

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പേരിൽ വ്യാജ പ്രചാരണം [ 24 Fact Check]

February 18, 2021
Google News 2 minutes Read

ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ പേരിൽ വ്യാജ പ്രചാരണം. പദ്ധതിയുടെ ഭാഗമായി വൈഫൈ നെറ്റ് വർക്ക് മെച്ചപ്പെടുത്താൻ ടവറുകൾ സ്ഥാപിക്കാൻ രജിസ്ട്രേഷൻ ഫീസ് അടക്കുന്നവർക്ക് സ്ഥിര ജോലി എന്ന തരത്തിലാണ് പ്രചാരണം.

ഡിജിറ്റൽ ഇന്ത്യ വൈ ഫൈ നെറ്റ് വർക്കിന്റെ ലെറ്റർ പാഡിലാണ് പ്രചാരണം നടക്കുന്നത്. എഗ്രിമെന്റ് ലെറ്റർ എന്ന പേരിൽ ലെറ്റർ ഹെഡ് സോഷ്യൽ മീഡിയയിൽ വൈറലായി. വൈഫൈ സംവിധാനത്തിന് ആവശ്യമായ ടവറുകൾ സ്ഥാപിക്കാൻ രജിസ്ട്രേഷൻ ഫീസ് അടയ്ക്കുന്നവർക്ക് വാടകയ്ക്കൊപ്പം സ്ഥിര ജോലിയും നൽകുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ച പോസ്റ്റിൽ പറയുന്നു. രജിസ്ട്രേഷൻ എടുക്കുന്നവർക്ക് 25000 രൂപയാണ് മാസം തോറും വാടകയായി നൽകുക. രജിസ്ട്രേഷൻ ഫീസിനായി ആവശ്യമായത് വെറും 820 രൂപയാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടി. വിശ്വാസ്യതയ്ക്കായി അശോകചക്രവും ലെറ്റർ പാഡിൽ നൽകിയിട്ടുണ്ട്.

എന്നാൽ കേന്ദ്ര സർക്കാർ ഇത്തരമൊരു പ്രഖ്യാപനം നടത്തിയിട്ടില്ലെന്നാണ് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഡിജിറ്റൽ ഇന്ത്യയുടെ പേരിലുള്ള ഈ പ്രചാരണം വ്യാജമാണെന്നും പിഐബി ട്വീറ്റിൽ വിശദമാക്കിയിട്ടുണ്ട്.

Story Highlights – Truth Behind Fake Letter About Digital India Wi-Fi Initiative

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here