സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു

സംസ്ഥാനത്ത് വെള്ളക്കരം വർധിപ്പിച്ചു. എല്ലാ വിഭാഗം ഉപഭോക്താക്കൾക്കും നിരക്ക് വർധന ബാധകമാണ്. ഏപ്രിൽ ഒന്നു മുതൽ പുതിയ നിരക്ക് പ്രബാല്യത്തിൽ വരും.

വെള്ളക്കരം കണക്കാക്കുന്ന രീതി ഫ്‌ളോർ റേറ്റിലേക്ക് മാറ്റുകയും ചെയ്തു. അഞ്ച് ശതമാനം വാർഷിക വർധനയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഡ്രെയിനേജ്, സ്വീവറേജ് എന്നിവയ്ക്കും നിരക്ക് വർധന ബാധകമാണ്. ജലവിതരണ മേഖലയിൽ നടപ്പാക്കുന്ന പരിഷ്‌കാരങ്ങളുടെയും തദ്ദേശഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തി സംസ്ഥാനത്തിന്റെ കടമെടുപ്പ് ശേഷി രണ്ട് ശതമാനം വർധിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് നിരക്ക് വർധനയെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അതേസമയം, വെള്ളക്കരം കൂട്ടിയത് കേന്ദ്ര നിർദേശ പ്രകാരമാണെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. ചെറിയെ വർദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. നിലവിലെ നിരക്കിന്റെ അര ശതമാനമാണ് വർദ്ധന. ക്യാബിനറ്റ് ചർച്ച ചെയ്ത ശേഷം മാത്രമേ തീരുമാനം നടപ്പാക്കുവെന്ന് കെ കൃഷ്ണൻകുട്ടി പാലക്കാട് പറഞ്ഞു.

Story Highlights – Water tax

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top