പഞ്ചാബിൽ യൂത്ത് കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു

പഞ്ചാബിൽ യൂത്ത് കോൺഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ഗുർലാൽ സിംഗ് ബുള്ളർ (34) ആണ് മരിച്ചത്. വ്യാഴാഴ്ച ഫരീദ് കോട്ടിലെ ജൂബിലി ചൗക്കിൽവച്ചായിരുന്നു സംഭവം.

ബൈക്കിലെത്തിയ അജ്ഞാതരായ രണ്ട് പേർ ബുള്ളർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പത്ത് തവണ ഇദ്ദേഹത്തിന് വെടിയേറ്റു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യൂത്ത് കോൺഗ്രസ് ഫരീദ്കോട്ട് ജില്ലാ പ്രസിഡന്റ് ആണ് ബുള്ളർ.

Story Highlights -youth congress leader shot dead in punjab

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top