ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

terrorist

ജമ്മുകാശ്മീരിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. അതേസമയം സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു.

ഇന്നലെ വൈകീട്ട് മുതൽ ഷോപ്പിയാനിലും ബുഡ്ഗാനിലും ഉണ്ടായ രണ്ട് വ്യത്യസ്ത ഏറ്റുമുട്ടലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. പ്രദേശത്ത് നിന്ന് മൂന്ന് തോക്കുകൾ സുരക്ഷാസേന കണ്ടെത്തി. ഭീകരർ സേനക്കെതിരെ നിറയൊഴിക്കുകയായിരുന്നുവെന്ന് ഐജി വിജയകുമാർ പറഞ്ഞു. എറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Story Highlights – jammu kashmir, terrorist

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top