കൊല്ലത്ത് മദ്യപിക്കാന്‍ പണം നല്‍കാത്തതിനാല്‍ വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം

കൊല്ലം പട്ടത്താനത്ത് വയോധികരായ മാതാപിതാക്കള്‍ക്ക് മകന്റെ ക്രൂര മര്‍ദനം. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കൊല്ലം ഈസ്റ്റ് പൊലീസ് മകനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. റിട്ടയര്‍ഡ് അധ്യാപകരായ ദമ്പതികളെ മറ്റു മക്കളുടെ സംരക്ഷണയിലാക്കി. മദ്യപിക്കാന്‍ പണം നല്‍കാത്തതിനാണ് വയോധികരായ അച്ഛനും അമ്മയ്ക്കും നേരെ മകന്റെ ആക്രമണം.

Read Also : മുണ്ടക്കയത്ത് മരിച്ച വയോധികന്റെ ആന്തരികാവയവങ്ങൾ ചുരുങ്ങിയിരുന്നുവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പട്ടത്താനം സ്വദേശിയായ ജോണ്‍സണ്‍ വിദേശത്തായിരുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് നാട്ടില്‍ തിരിച്ചെത്തിയത്. മദ്യപിക്കാന്‍ പണം നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ ക്രൂരമായി മര്‍ദിക്കും. ഇത് പതിവായതോടെ അയല്‍പക്കക്കാരാണ് ദ്യശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്.

ദൃശ്യങ്ങള്‍ കണ്ട പൊലീസ് സ്ഥലത്ത് എത്തി വയോധികരുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. പിതാവിനെ ജോണ്‍സന്റെ ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീട്ടില്‍ തന്നെയാക്കി. മാതാവിനെ തിരുവനന്തപുരത്ത് താമസിക്കുന്ന മകള്‍ക്കൊപ്പം വിട്ടു.

Story Highlights – kollam, crime

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top