ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇലക്ട്രിക് പോളിലിടിച്ചു

ലാൻഡിംഗിനിടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇലക്ട്രിക് പോളിലിടിച്ചു. ആന്ധ്രാ പ്രദേശിലെ വിജയവാഡയിലാണ് സംഭവം നടന്നത്.
64 പേരുമായി പറന്നിറങ്ങിയ വിമാനമാണ് ഇലക്ട്രിക് പോളിലിടിച്ചത്. എന്നാൽ യാത്രക്കാരും വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന് വിജയവാഡ ഇന്റർനാഷണൽ എയർപോർട്ട് ഡയറക്ടർ ജി മധുസൂദനൻ റാവു പറഞ്ഞു.
വിമാനത്തിന്റേയും തകർന്ന നിലയിലുള്ള ഇലക്ട്രിക് പോളിന്റേയും ചിത്രം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ വിമാനത്താവള അധികൃതർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Story Highlights – Air India Express Plane Hits Electric Pole
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here