‘തെറ്റായ ഒരു നീക്കവും ഉണ്ടായിട്ടില്ല; ആരോപണത്തിൽ ദുരൂഹത’; ഫിഷറീസ് മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി

cm supports mercykutty

ആഴക്കടൽ മത്സ്യബന്ധന അഴിമതി ആരോപണത്തിൽ ഫിഷറീസ് മന്ത്രിയെ പിന്തുണച്ച് മുഖ്യമന്ത്രി. തെറ്റായ ഒരു നീക്കവും ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ആഴക്കടൽ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളാക്കുകയാണ് സർക്കാർ നയം. സർക്കാരോ വകുപ്പോ ഇതുവരെ ഒരു കരാറിലും ഏർപ്പെട്ടിട്ടില്ല. ഏതെങ്കിലും കമ്പനിയോ പൊതുമേഖലാ സ്ഥാപനമോ എംഒയു ഒപ്പിട്ടാലും പിന്നീടീ സർക്കാരിന്റെ പരിഗണനയിലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഈ ആരോപണത്തിൽ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി സംശയം പ്രകടിപ്പിച്ചു. രണ്ടു പേർ വ്യവസായ മന്ത്രിയുടെ ഓഫിസിൽ എത്തിയിരുന്നു. മന്ത്രിസഭയുടെ അംഗീകാരം ആവശ്യപ്പെട്ട് നിവേദനം നൽകി. ഈ നിവേദനത്തിലെ ഉള്ളടക്കമാണ് കരാർ എന്ന നിലയിൽ പ്രചരിക്കുന്നത്. നിവേദനം എങ്ങനെ ചെന്നിത്തലയുടെ കൈയ്യിലെത്തിയെന്ന് മുഖ്യമന്ത്രി ചോദിച്ചു.

അസൻഡ് പോലുള്ള സംഗമം നടക്കുമ്പോൾ പലരും പദ്ധതികളുമായി വരും. ധാരണ പത്രം ഒപ്പിടുകയും ചെയ്യും. എന്നാൽ തുടർനടപടികൾ പിന്നീടായിരിക്കും. പറ്റാത്ത നിക്ഷേപങ്ങൾ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights – mercykutty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top