ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; മന്ത്രി ഇ.പി. ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇഎംസിസി ഡയറക്ടര്‍
മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പിന്നാലെ ഇ.പി. ജയരാജനെയും കണ്ടിരുന്നുവെന്ന് വെളിപ്പെടുത്തി ഇഎംസിസി കമ്പനി ഡയറക്ടര്‍. വ്യവസായ മന്ത്രിയെ സെക്രട്ടേറിയറ്റില്‍ വച്ച് നേരില്‍ കണ്ട് വിവരങ്ങള്‍ കൈമാറിയെന്നും മന്ത്രിസഭാ അംഗീകാരം ലഭിക്കുമോയെന്നറിയാന്‍ അപേക്ഷ നല്‍കിയെന്നും ഷിജു വര്‍ഗീസ് ട്വന്റിഫോറിനോട് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇഎംസിസി വ്യക്തമാക്കി.
മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മക്കും ഇ. പി. ജയരാജനുമെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്ത് എത്തിയത്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ടെന്‍ഡര്‍ വിളിക്കാതെ അമേരിക്കന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. കരാറിന് പിന്നില്‍ 5000 കോടിയുടെ അഴിമതിയെന്നും ചെന്നിത്തല പറഞ്ഞു.
ആരോപണം നിഷേധിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മ, ചെന്നിത്തലയുടേത് മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമെന്നും പറഞ്ഞു. ആരോപണങ്ങള്‍ ആവര്‍ത്തിച്ച ചെന്നിത്തല, മന്ത്രി ഇ പി ജയരാജനെതിരെയും ആരോപണം ഉന്നയിച്ചിരുന്നു. ചെന്നിത്തലയെ പരിഹസിച്ച മന്ത്രി ഇ പി ജയരാജന്‍, ആരോപണം പരിശോധിച്ച ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നാണ് ഇന്നലെ പറഞ്ഞത്.
Story Highlights – Deep sea fishing agreement; EMCC director said that he had met Minister E.P. Jayarajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here