ഇ. ശ്രീധരനെ പരിഹസിച്ച് കോടിയേരി ബാലകൃഷ്ണൻ

ബിജെപിയിൽ ചേർന്ന ഇ.ശ്രീധരനെ പരിഹസരിച്ച് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. മോദി പറഞ്ഞത് അനുസരിച്ചാണ് ബിജെപി ഇ.ശ്രീധരനെ പിടികൂടിയത്. അദ്ദേഹത്തിന് എവിടെ വേണമെങ്കിലും ചേരാമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുമാത്രം കിട്ടിയ പാർട്ടിയിൽ ചേർന്ന ആളാണ് താൻ മുഖ്യമന്ത്രി ആകാൻ തയാറാണെന്ന് പറയുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായി വന്നോട്ടെ എന്നതാണ് ഇപ്പോഴത്തെ നിലപാട്. ഇതാണ് കേരളത്തിൽ നടക്കുന്ന അടിയൊഴുക്കെന്നും കോടിയേരി തിരുവനന്തപുരത്ത് ആരോപിച്ചു.

Story Highlights – E Sreedharan, Kodiyeri balakrishnan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top