‘ഭരണത്തിന്റെ അവസാനകാലത്ത് ചില സൂക്കേടുകൾ ഉദ്യോഗസ്ഥർക്കുണ്ടാകും’; എൻ പ്രശാന്തിനെ പരോക്ഷമായി വിമർശിച്ച് മന്ത്രി എ. കെ ബാലൻ

കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ എം.ഡി എൻ പ്രശാന്തിനെ പരോക്ഷമായി വിമർശിച്ച് നിയമ മന്ത്രി എ.കെ. ബാലൻ. ഭരണത്തിന്റെ അവസാന കാലത്ത് ചില സൂക്കേടുകൾ ചില ഉദ്യോഗസ്ഥർക്കുണ്ടാകുമെന്നും ഇഎംസിസി കരാർ വിഷയത്തിലും അത് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമെന്നും എ.കെ. ബാലൻ പറഞ്ഞു.

മന്ത്രിക്ക് മെമോറാണ്ടം കൊടുത്തയാൾ തന്നെയാണ് പ്രതിപക്ഷ നേതാവിന്റെ ഓഫിസിൽ അത് എത്തിച്ചതെന്ന് ഇഎംസിസിയെ ലക്ഷ്യംവച്ചും മന്ത്രി പറഞ്ഞു. പൊതുമേഖല സ്ഥാപനങ്ങൾക്ക്എംഒയു ഒപ്പിടാൻസർക്കാരിന്റെ അനുമതി വേണ്ട. യുഡിഎഫ് കാലത്ത് പരസ്പരം കൈകൊടുത്തത് പോലും
എംഒയു ആക്കിയിട്ടുണ്ട്. എംഒയു ഒപ്പിട്ടെന്ന് കരുതി കരാർ ആവില്ലെന്നും സർക്കാരിന്റെ പ്രഖ്യാപിത മത്സ്യ നയത്തിൽ നിന്ന് അണുവിട പിന്നോട്ട് പോകില്ലെന്നും മന്ത്രി പറഞ്ഞു. കൊല്ലത്ത് രാഹുൽ ഗാന്ധി വരുന്നതിന് മുന്നോടിയായി ജനവികാരം ഇളക്കിആളെ കൂട്ടുന്നതിനുള്ള പരിപാടിയാണ് ഇപ്പൊ നടക്കുന്നതെന്നും എ.കെ ബാലൻ വിമർശിച്ചു.

Story Highlights – A K Balan, N Prashant

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top