കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തും

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളില്‍ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തും. ജയമാധവന്റെ മരണത്തില്‍ അസ്വാഭാവികതയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. അസ്വാഭാവിക മരണമെന്ന വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്താന്‍ അന്വേഷണ സംഘം തിരുവനന്തപുരം സിജെഎം കോടതിയോട് അനുമതി തേടി.

കരമന കൂടത്തില്‍ കുടുംബത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ നാല് മരണങ്ങളാണ് സംഭവിച്ചത്. 2017 ഏപ്രില്‍ രണ്ടിനായിരുന്നു ജയമാധവനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ടുയര്‍ന്ന പരാതികളും സംശയങ്ങളുമാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിക്കാന്‍ കാരണം.

അസ്വാഭാവിക മരണം എന്ന വകുപ്പ് ചുമത്തിയാണ് അന്വേഷണം ആരംഭിച്ചത്. ഇതിന് പിന്നാലെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊലക്കുറ്റം ചുമത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Story Highlights – crime branch, murder case, Karamana koodathil

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top