മരട് നഗരസഭയിലെ നെട്ടൂരില്‍ കുടിവെള്ള ക്ഷാമം രൂക്ഷം

എറണാകുളം മരട് നഗരസഭയിലെ നെട്ടൂരില്‍ കുടിവെള്ള ക്ഷാമം രൂക്ഷം. രണ്ടാഴ്ചയായി വീടുകളില്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഉപരോധിച്ചിട്ടും പ്രശ്‌നപരിഹാരമായിട്ടില്ല.

നെട്ടൂര്‍ ഒന്നാം വാര്‍ഡിലെയും 33 ാം വാര്‍ഡിലെയും കുടിവെള്ള വിതരണം നിലച്ചിട്ട് ആഴ്ചകളായി. പ്രശ്‌ന പരിഹാരത്തിനായി കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം തൃപ്പൂണിത്തുറ വാട്ടര്‍ അതോറിറ്റി ഉപരോധിച്ചിരുന്നു. സമരം ആരംഭിച്ച് അരമണിക്കൂറിനുള്ളില്‍ ജല വിതരണം പുനരാരംഭിച്ചെങ്കിലും സമരക്കാര്‍ മടങ്ങിയതോടെ വിതരണം നിലച്ചു.

വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തിനെതിരെ കടുത്ത ജനരോഷമാണ് ഉയരുന്നത്. പ്രശ്‌നം ഉടന്‍ പരിഹരിച്ചല്ലെങ്കില്‍ സമരത്തിലേക്ക് കടക്കാനാണ് നാട്ടുകാരുടെ തീരുമാനം.

Story Highlights – drinking water shortage in Nettoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top