നീതി ആയോഗ് ഭരണ സമിതി പുനഃസംഘടിപ്പിച്ചു

neeti aayog

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെയര്‍പേഴ്‌സണാക്കി നീതി ആയോഗ് ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഇതു സംബന്ധിച്ച് കാബിനറ്റ് സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തിറക്കി.

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീര്‍, ഡല്‍ഹി, പുതുച്ചേരി എന്നിവിടങ്ങളിലേയും മുഖ്യമന്ത്രിമാര്‍ കൗണ്‍സിലിലെ മുഴുവന്‍ സമയ അംഗങ്ങളാണ്. ആന്‍ഡമാന്‍, ലഡാക്ക് എന്നിവിടങ്ങളിലെ ലെഫ്റ്റനന്റ് ഗവര്‍ണര്‍മാരും ഛണ്ഡീഗഢ്, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ദാമന്‍-ദിയു, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ഭരണകര്‍ത്താക്കളും സമിതിയിലെ പ്രത്യേക്ഷ ക്ഷണിതാക്കളായിരിക്കും. ഈ മാറ്റങ്ങളുടെ ഭാഗമായാണ് പുനഃസംഘടനയെന്നാണ് വിജ്ഞാപനത്തിലെ വിശദീകരണം.

Story Highlights – neeti aayog, narendra modi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top